പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാത കേസിലെ പ്രതി ചെന്താമരയെ പോലീസ് പിടികൂടി. പോത്തുണ്ടി മലയില്‍ നിന്നാണ്
ചെന്താമരയെ പിടികൂടിയത്. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന പരിശോധനയ്ക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചുവെന്ന പ്രതീതി സൃഷ്ടിച്ച ശേഷം സ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്. തെരച്ചില്‍ അവസാനിപ്പിച്ച് എല്ലാവരും മടങ്ങിയെന്ന് കരുതി വനത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രതി തയ്യാറായപ്പോള്‍ അറസ്റ്റിലാകുകയായിരുന്നു.
തെരച്ചില്‍ അവസാനിപ്പിച്ചെന്ന് നാട്ടുകാരോട് പറഞ്ഞെങ്കിലും രണ്ട് പോലീസുകാര്‍ വീതമുള്ള സംഘത്തെ വിവിധ സ്ഥലങ്ങളില്‍
വിന്യസിച്ചിരുന്നു. അറസ്റ്റിലായ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയെന്ന വിവരമാണ് പോലീസ് നല്‍കുന്നത്. പ്രതി വിഷം കഴിച്ചുവോയെന്ന സംശയത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പോത്തുണ്ടിക്കടുത്തുള്ള ആശുപത്രിയിലാണ് ഇയാളിപ്പോൾ ഉള്ളത്. പോലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു.

തെരച്ചില്‍ അവസാനിപ്പിച്ചെന്ന് നാട്ടുകാരോട് പറഞ്ഞെങ്കിലും രണ്ട് പോലീസുകാര്‍ വീതമുള്ള സംഘത്തെ വിവിധ സ്ഥലങ്ങളില്‍
