കോട്ടപ്പള്ളി: പൊതുവിതരണമേഖല അട്ടിമറിച്ച പിണറായി സര്‍ക്കാരിനെതിരെ തിരുവള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പള്ളി റേഷന്‍ കടയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റുകളുടെയും വന്‍കിടക്കാരുടെയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് വേണ്ടി സാധാരാണക്കാരന്റെ ആശ്രയകേന്ദ്രങ്ങളായ റേഷന്‍ ഷോപ്പുകളെയും മാവേലി സ്റ്റോറുകളെയും ബോധപൂര്‍വ്വം സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബാബു ഒഞ്ചിയം പറഞ്ഞു.
എം.കെ.നാണു അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍, സബിത മണക്കുനി, എടവത്ത്കണ്ടി കുഞ്ഞിരാമന്, രമേശ് നൊച്ചാട്, വി.കെ.ഇസ്ഹാക്ക്, സി.വി.ഹമീദ്, സുധീഷ് കോമത്ത്, ഒ.കെ. ഷാജി, ധനേഷ് വള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.