ചോറോട്: വള്ളിക്കാട്-കാട്ടില്‍ മുക്ക് റോഡ് വികസനം അട്ടിമറിച്ച ചോറോട് പഞ്ചായത്ത് ഭരണസമിതി നടപടിക്കും പഞ്ചായത്തിലെ വികസന മുരടിപ്പിനുമെതിരെ യുഡിഎഫ്-ആര്‍എംപിഐ ജനകീയ മുന്നണി വള്ളിക്കാട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമം യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജനകീയ മുന്നണി നേതൃത്വം നല്കുന്ന വാര്‍ഡുകളില്‍ രാഷ്ട്രീയ വിരോധം വെച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ സിപിഎം ശ്രമിക്കുകയാണെന്നും 12-ാം വാര്‍ഡില്‍ റോഡ് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിയമ വിരുദ്ധമായി ഇടപെട്ടത് ഇതിന്റെ ഭാഗമാണെന്നും കോട്ടയില്‍ രാധാകൃഷ്ണന് ആരോപിച്ചു. പറയത്തക്ക ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ ചോറോട് പഞ്ചായത്ത് ഭരണസമിതിക്ക് നാളിതുവരെ സാധിച്ചിട്ടില്ലെന്നും പ്രസിഡന്റിന്റെ വണ്‍മാന്‍ഷോ മാത്രമാണ് പഞ്ചായത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനകീയ മുന്നണി ചോറോട് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് അഡ്വ: പി.ടി.കെ.നജ്മല്‍ അധ്യക്ഷത വഹിച്ചു. പി.പി.ജാഫര്‍, സതീശന് കുരിയാടി, പി ഇസ്മായില്‍, കെ.കെ.സദാശിവന്, ഒ..കെ.കുഞ്ഞബ്ദുള്ള, ശശി വള്ളിക്കാട്, സി.നിജിന്‍, ഹാഷിം കാളംകുളത്ത്, എം.സി.കരീം, രാജേഷ് ചോറോട്, മനീഷ് വള്ളിക്കാട്, വി.പി.റിയാസ്, വിശ്വന്, ഗീത മോഹന്‍, കെ. ജി രാഗേഷ്, കെ.കെ.റിനീഷ്, ജംഷിദ തുടങ്ങിയവര്‍ സംസാരിച്ചു.