ഓര്‍ക്കാട്ടേരി: ഭഗവതിക്ക് ചാര്‍ത്താനുള്ള കാച്ചി മുണ്ട് സമര്പിച്ചതോടെ ഓര്‍ക്കാട്ടേരി ശ്രീ ശിവ-ഭഗവതി ക്ഷേത്രത്തിലെ ഈ
വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. ഓര്‍ക്കാട്ടേരി മാവുള്ളതില്‍ തറവാടിന്റെ പ്രതിനിധികളായി അബ്ദുള്ള മാവുള്ളതിലും ഷുഹൈബ് കുന്നത്തും ചേര്‍ന്ന് കാച്ചി മുണ്ട് ക്ഷേത്ര അങ്കണത്തില്‍ സമര്‍പ്പിച്ചു. മഹത്തായ മാനവസാഹോദര്യത്തിന്റെയും മത സൗഹാര്‍ദത്തിന്റെയും പ്രതീകമായ ഈ ചടങ്ങിന് പിന്നാലെ നന്മ നിറഞ്ഞ ഓര്‍ക്കാട്ടേരിയുടെ മണ്ണില്‍ ആഘോഷപൂത്തിരിയായി.
ഉത്സവത്തിനൊപ്പം ചന്തക്കും കേളികൊട്ടുയര്‍ന്നു. പിന്നാലെ ജനങ്ങളുടെ ഒഴുക്കും തുടങ്ങി. ജനുവരി 31 വരെ വൈവിധ്യമാര്‍ന്ന
ചടങ്ങുകളോടെ താലപ്പൊലി മഹോത്സവവും ഫെബ്രുവരി അഞ്ചുവരെ ചന്തയും നടക്കും.
ഇന്നാടിന്റെ ഗൃഹാതുരത്വ സ്മരണകളുണര്‍ത്തുന്ന ഓര്‍ക്കാട്ടേരി ചന്തയിലേക്ക് കുടുംബ സമേതം ആളുകള്‍ എത്തുകയാണ്.
വിനോദവും വിജ്ഞാനവും തിരക്കും ബഹളവുമായി ഓര്‍ക്കാട്ടേരി സജീവമായി.