മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മകന് താത്കാലിക ജോലിക്കായുള്ള
നിയമന ഉത്തരവ് വനം മന്ത്രി എ.കെ.ശശീന്ദ്രന് കൈമാറി. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടെ മന്ത്രിയെ പോലീസ് ഒരുക്കിയ വഴിയിലൂടെയാണ് രാധയുടെ വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളുമായി സംസാരിച്ച മന്ത്രി രാധയുടെ മകന് താത്കാലിക ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറുകയും ചെയ്തു.
ജനങ്ങളുടെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യും. ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം. ഉറപ്പുകള്‍ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 29ന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ദൗത്യ സംഘാംഗം ജയസൂര്യയെയും മന്ത്രി
ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
അതേസമയം മന്ത്രിക്കെതിരെ വലിയ രീതിയിലുളള പ്രതിഷേധമാണ് നടന്നത്. രാധയുടെ വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെ മന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പൈലറ്റ് വാഹനത്തിന്റെ മുന്പില് കരിങ്കൊടിയുമായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇവരെ റോഡില്‍ നിന്ന് ബലം പ്രയോഗിച്ച് പോലീസ് നീക്കിയാണ് മന്ത്രിക്കായി വഴിയൊരുക്കിയത്. രാധ കൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും വീട് സന്ദര്‍ശിക്കാതിരുന്ന മന്ത്രി ഇപ്പോള്‍ എന്തിനാണ് വന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.