പയ്യോളി: ആടിപ്പാടിയുള്ള ഉല്ലാസ യാത്ര പൊടുന്നനെ ദുരന്തയാത്രയായി. ഒറ്റയടിക്ക് നാലു പേരുടെ ജീവനാണ് തിരമാല കവര്‍ന്നത.്
വയനാട് കല്‍പ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസല്‍ (42) എന്നിവരാണു തിക്കോടിയിലെ കല്ലകത്ത് ബീച്ചില്‍ തിരമാലിയില്പെട്ട് മരിച്ചത്. ഒരാള്‍ രക്ഷപ്പെട്ടു. കല്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണ് കടല്‍ കാണാനെത്തിയത്. ഇവരില്‍ 5 പേര് കടലില്‍ ഇറങ്ങുകയായിരുന്നു.
തിരയില്‍പെട്ടവരില്‍ ജിന്‍സി അദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റു നാലു പേര് തിരയില്‍ ഒലിച്ചുപോവുകയായിരുന്നു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മൂന്നു പേരെ കരയില്‍ എത്തിച്ചു. ഇവരെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് നാലാമത്തെയാളെ കടലിലെ പാറയില്‍ തങ്ങിനില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
കല്പറ്റയിലെ ജിമ്മില്‍ പരിശീലനം നടത്തുന്നവരും ട്രെയിനേഴ്സും അടങ്ങുന്ന സംഘമാണ് ടെംപോ ട്രാവലറില്‍ തിക്കോടി
കല്ലകത്ത് ബീച്ചിലെത്തിയത്.
കുളിക്കാനിറങ്ങിയതല്ലെന്നും അഞ്ചുപേരും കൈപിടിച്ച് കടലിലേക്ക് നടക്കുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അഞ്ചുപേരില്‍ ഒരാള്‍ വീണതോടെ കൂടെയുണ്ടായിരുന്നവര്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരയില്‍പെടുകയായിരുന്നു.
രാവിലെ ഏഴുമണിയോടെയാണ് സംഘം വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചത്. വയനാട് കല്പറ്റ സ്വദേശി ഷറഫുവിന്റേതാണ് ജിം. ഷറഫു ഉള്‍പ്പെടെയുള്ളവരാണ് വിനോദ യാത്രയ്ക്ക് പോയത്. അഞ്ച് പേര് ഒരുമിച്ച് കൈപിടിച്ചാണ് കടലില്‍ ഇറങ്ങിയതെന്നും ഇതിനിടെ തിര അടിച്ച് വീഴുകയായിരുന്നുവെന്നും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിന്‍സി പറഞ്ഞു.
ഹരിതഗിരി ഹോട്ടല്‍ മാനേജര്‍ അമ്പിലേരി സ്വദേശി സതീശന്റെ ഭാര്യയാണ് മരിച്ച വാണി. തരുവണ സ്വദേശി അനീസ ജിം ട്രെയിനറാണ്. പ്രാദേശിക രാഷ്ട്രീയ നേതാവാണ് ബിനീഷ്.