അഴിയൂരില്‍ അംബേദ്കര്‍ സ്ക്വയര്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്യും. ഭരണഘടനാ മൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഭരണകൂടത്തോട് സമരം ചെയ്യേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്.
ഭരണകൂടം തന്നെ ഭരണഘടനയെ അട്ടിമറിക്കാനും ഭരണഘടനാ ശില്പി ഡോ. ബി.ആര്.അംബേദ്കറെ അവഹേളിക്കാനും ശ്രമിച്ച് കൊണ്ടിരിക്കുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താക്കള്‍ ഭരണഘടനയിലെ സോഷ്യലിസവും മതേതരത്വവും എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചത് രാജ്യത്തെ ഇവര്‍ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് വ്യക്തമാണ്.
ഇതിനെതിരെ പൗരസമൂഹം രംഗത്തുവരണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല, റൗഫ് ചോറോട്, മഷൂദ് വടകര എന്നിവര്‍ പങ്കെടുത്തു.