ലക്ഷാര്‍ച്ചന നടക്കും. 26-ാം തിയ്യതി ഞായറാഴ്ച രാവിലെ 5.30ന് അഭിഷേകത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. അഭിഷേകത്തിനുശേഷം ദേവിക്ക് മലരും തൃമധുരവും കദളിപ്പഴവും നേദിച്ച് നവക പൂജയും ഗണപതിഹോമവും ചെയ്തു ദേവീ ചൈതന്യത്തെ പൂര്‍ണ കലശ കുംഭത്തില്‍ ആവാഹിച്ച് ക്ഷേത്ര മുറ്റത്ത് കളമെഴുതി പത്മമിട്ട് ഉപവിഷ്ടയാക്കുന്നു.
തുടര്‍ന്ന് ലളിതാസഹസ്രനാമങ്ങളും ഋഗ്വേദ മന്ത്രങ്ങളും ഉരുവിട്ട് അര്‍ച്ചന ആരംഭിക്കും. അര്‍ച്ചനക്ക് വരുന്ന ഭക്തര്‍ പൂജാപുഷ്പമോ തുളസീദളമോ വാഴയിലയോ പൂജാദ്രവ്യങ്ങളായ വെളിച്ചെണ്ണ, കര്‍പ്പൂരം, ചന്ദനത്തിരി ഇവയില്‍ ഏതെങ്കിലും ഒന്നോ കയ്യില്‍ കരുതണം. അര്‍ച്ചന ദിവസങ്ങളില്‍ കൃത്യമായി ഇടവേളകളില്‍ പ്രഭാത ഭക്ഷണവും ഉച്ചയൂണും വൈകുന്നേരത്തെ ചായയും ലഭ്യമായിരിക്കും.
രാത്രി എട്ടിന് ‘നാദാത്മിക സംഗീത കുടുംബകത്തിന്റെ ഗാനാര്‍ച്ചന ഉണ്ടായിരിക്കും.
27-ാം തിയതി തിങ്കളാഴ്ച എല്ലാ ചടങ്ങുകളും ആവര്‍ത്തിക്കും. നടാടെ നടക്കുന്ന ലക്ഷാര്‍ച്ചനയില്‍ പങ്കെടുത്ത് അറക്കല്‍ ഭഗവതിയുടെ അനുഗ്രഹം സ്വീകരിച്ച് സായൂജ്യമടയാന്‍ എല്ലാവരെയും ലക്ഷാര്‍ച്ചന കമ്മിറ്റി ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിച്ചു.