നാദാപുരം: നാദാപുരം പുളിയാവില്‍ അപകടകരമായി വാഹനമോടിച്ച് വിവാഹ സംഘം റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ നാല്
പേര് അറസ്റ്റില്‍. റീല്‍സ് ചിത്രീകരണത്തില്‍ പങ്കെടുത്ത ഏഴ് വാഹനങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞു. ഇവയില്‍ അഞ്ച് വാഹനങ്ങള്‍ പോലീസ് പിടികൂടി.
കല്ലാച്ചി ടി.പി.മുഹമ്മദ് സഫ്വാന് (23), സി.കെ. അനസ് (26), ഈയ്യങ്കോട് ടി. മുഹമ്മദ് (19), കല്ലാച്ചി തുണ്ടിയില്‍ മുഹമ്മദ് സയ്യിദ് (20) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച നാദാപുരം കല്ലാച്ചിയില്‍ നിന്നു പുളിയാവിലേക്കുള്ള യാത്രക്കിടെയാണ് വിവാഹ പാര്‍ട്ടി റീല്‍സ് ചിത്രീകരിച്ചത്.
കാറിന്റെ ഡോറില്‍ ഇരുന്നും മുകളില്‍ പൂത്തിരികത്തിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു യുവാക്കളുടെ യാത്ര.
വിവാഹ സംഘം ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വളയം പോലീസ് സംഭവത്തില്‍ കേസെടുത്തത്.