വടകര: കടലോരമേഖലയായ കുരിയാടിയിലെ മത്സ്യത്തൊഴിലാളി കുടുംബത്തിൽപെട്ട
അർജുൻ പ്രകാശ്.കെ.വിക്ക് കാർഷിക എൻജിനീയറിംഗിൽ ഡോക്ടറേറ്റ്. വെള്ളാനിക്കരയിലെ കേരള കാർഷിക സർവകലാശാലയിൽ നിന്ന് റിഫൈൻമെന്റ് ആന്റ് പെർഫോമൻസ് ഇവാലുവേഷൻ ഓഫ് മീഡിയ ബെഡ് അക്വാപോണിക്സ് സിസ്റ്റം എന്ന വിഷയത്തിലാണ് അർജുൻ പ്രകാശ് ഗവേഷണം നടത്തിയത്. ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കൈതയിൽ പ്രകാശന്റെയും ലീനയുടെയും മകനാണ്.