റിപ്പബ്ലിക്ക് ദിനത്തില്‍ സാംസ്‌കാരിക മുന്നേറ്റം ‘ഭാരതീയം 25, എന്ന പരിപാടിക്ക് തുടക്കം കുറിക്കുന്നു. സബര്‍മതി സംസ്‌കാരിക വേദിയാണ് എംഐയുപി.സ്‌കൂളില്‍ ‘ഭാരതീയം 25 ഒരുക്കുന്നത്. എംപി ഷാഫി പറമ്പില്‍ രാവിലെ 10 മണിക്ക് ഉദ്ഘാടനം നിര്‍വ്വഹിക്കും. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള മുഖ്യാതിഥിയാവും.
തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ആശയ സംവാദം നടക്കും പ്രമുഖ സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍, ചരിത്ര ഗ്രന്ഥകര്‍ത്താവ് പി.ഹരീന്ദ്രനാഥ്, ഡോ. ഹരിപ്രിയ, പ്രൊഫസർ കെ.എന്‍.എ ഖാദര്‍ മുതലായവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഭാരതീയം 25 നുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.