വെള്ളിയാഴ്ച ഉച്ചക്ക് മൗലിദ് പാരായണത്തോടുകൂടി തുടങ്ങിയ നേര്‍ച്ച 27ന് തിങ്കളാഴ്ച ഉച്ച വരെ നീണ്ടുനില്‍ക്കും. ഇന്ന് വൈകുന്നേരം 7 മണിക്ക് മതപ്രഭാഷണത്തിന് ജാഫര്‍ അസ്ഹരി കൈപ്പമംഗലം നേതൃത്വം നല്‍കും. രണ്ടാം ദിവസം മഖാമില്‍ സമൂഹ സിയാറത്തും പ്രാര്‍ഥനകളും നടക്കും. വൈകുന്നേരം 7 മണിക്ക് ജിഎം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രഭാഷണം നടത്തും.
മൂന്നാം ദിവസമായ ഞായറാഴ്ച 1.30 ന് ആസിഫ് നൂറാനി ഉദ്ഘാടനം ചെയ്യും. അതിഭൗതികതയുടെ മതവും ശാസ്ത്രവും’ എന്ന വിഷയത്തില്‍ യാസീന്‍ സിദ്ദീഖ് നൂറാനി പ്രഭാഷണം നടത്തും. തുടര്‍ന്ന് സൗഹൃദ സംഘം ശാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. എം.കുഞ്ഞമ്മദ്, ആര്.ശശി, കെ.പി.ബിജു, ഷോഭിഷ്, എന്‍.എം.കുഞ്ഞബ്ദുല്ല, സി.പി.കുഞ്ഞമ്മദ്, കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, ആവള നാരായണന് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന സംസ്കാരിക സംഗമത്തില്‍ മനോജ് രാമത്ത് രചിച്ച ‘ഒരു കാലഘട്ടത്തിന്റെ ആത്മീയ ചൈതന്യം: വലിയുള്ളാഹി വടകര മുഹമ്മദ് ഹാജി തങ്ങള്‍ ജീവിതം’ എന്ന പുസ്തകം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട് പ്രകാശനം ചെയ്യും. എന്‍.ടി.ഷിജിത്ത് (ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), ഡോ. ഹുസൈന് സഖാഫി ചുള്ളിക്കാട് (കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന്), മുസ്തഫ ബാഖവി തെന്നല തുടങ്ങിയവരും സംബന്ധിക്കും. വൈകുന്നേരം 7 മണിക്ക് കൂറ്റമ്പാറ അബ്ദുറഹിമാന് ദാരിമി, എസ്.പി.എച്ച്. സഅദുദ്ദീന്‍ തങ്ങള്‍, സയ്യിദ് യഹ്യല്‍ ബുഖാരി തങ്ങള്‍ കാസര്‍കോട് എന്നിവര്‍ മതപ്രഭാഷണം നടത്തും.
സമാപനദിവസമായ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മിഅ്റാജ് അനുസ്മരണം ഉദ്ഘാടനം ചെയ്യും. ഇബ്നു യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി, സയ്യിദ് സനാഉല്ല ബാഅലവി തങ്ങള്‍, സയ്യിദ് അലി തങ്ങള്‍ പാലേരി എന്നിവര്‍ സംബന്ധിക്കും. ഉച്ചക്ക് 12 മണിക്ക് മൗലിദ് പാരായണവും സമാപന പ്രാര്‍ഥനയും നടക്കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, സി.പി. ഉബൈദുള്ള സഖാഫി, സയ്യിദ് ശിഹാബുദ്ദീന് ഐദറൂസി എന്നിവര്‍ പങ്കെടുക്കും. നാല് ദിവസങ്ങളിലായി അമ്പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണ വിതരണം ഉണ്ടാകും.