നാദാപുരം: കാലിക്കറ്റ് സര്‍വകലാശാല ബി.സോണ്‍ കലോത്സവം 27ന് പുളിയാവ് നാഷണല്‍ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ്
സയന്‍സില്‍ ആരംഭിക്കും. അഞ്ചുദിവസം നീളുന്ന കലോത്സവത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ 112 കോളജുകളില്‍ നിന്നായി 104 ഇനങ്ങളില്‍ 8000ഓളം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. 27, 28 തീയതികളില്‍ സ്റ്റേജിതര മത്സരങ്ങളും 29,30,31 തിയ്യതികളില്‍ അഞ്ചു വേദികളിലായി സ്റ്റേജ് ഇനങ്ങളിലും മത്സരം നടക്കും. പാലസ്തീന് ജനതയുടെ അതിജീവനത്തിന് ക്യാമ്പസുകളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പരമ്പരാഗത നൃത്ത രൂപമായ ‘ഡാബ്കെ’ ലയാലി എന്നാണ് കലോത്സവത്തിന് നാമകരണം ചെയ്തത്. പാലസ്തീന് കവികളും മാധ്യമ പ്രവര്‍ത്തകരും സാഹിത്യകാരന്മാരുമായ ദര്‍വേഷ്, ഗസ്സാന്‍,
സാമിയ, റഫാത്, ഷിറീന് എന്നിവരുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്.
കലോത്സവത്തിന്റെ ഉദ്ഘാടനം 29ന് വൈകിട്ട് 4 ന് ഷാഫി പറമ്പില്‍ എംപി നിര്‍വഹിക്കും. സിനിമ നടന് ആസിഫ് അലി മുഖ്യാതിഥിയായി പങ്കെടുക്കും. സമാപന സമ്മേളനം 31ന് വൈകുന്നേരം ഡോ. എം.കെ.മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി.രവീന്ദ്രന് മുഖ്യാതിഥിയാവും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് പാറക്കല്‍ അബ്ദുല്ല, ഭാരവാഹികളായ വയലോളി അബ്ദുല്ല, വി.ടി.സൂരജ്,
അഫ്നാസ് ചോറോട്, എം.പി ഷാജഹാന്, സ്വാഹിബ് മുഹമ്മദ്, അര്‍ഷാദ് പികെ ,മുഹമ്മദ് പേരോട് ജാഫര്‍ തുണ്ടിയില്‍, മീഡിയ ചെയര്മാന് എം. കെ അഷ്റഫ്, മുഹ്സിന് വളപ്പില്‍, റാസിഖ് ചങ്ങരംകുളം,അന്‍സീര്‍ പനോളി, സിദ്ധാര്‍ഥ് എന്നിവര്‍ പങ്കെടുത്തു.