പ്രഖ്യാപിക്കുന്നതിന്റെ മുന്നൊരുക്ക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡിലെ പൊതു കവലകളില്‍ വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിന്റെ വാര്‍ഡ് തല നിര്‍വ്വഹണ സമിതിയാണ് ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ ബിന്നുകള്‍ സ്ഥാപിക്കുന്നത്.
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ യഥാസമയം ബിന്നുകളില്‍ നിക്ഷേപിച്ച അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് എംസിഎഫിലേക്ക് മാറ്റും. ജനകീയ സമിതികള്‍ മേല്‍നോട്ടം വഹിക്കുന്നതിനൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. കടമേരി മാക്കംമുക്ക് ബസ്സ് സ്റ്റോപ്പിന് സമീപം ചേര്‍ന്ന ചടങ്ങില്‍ ആയഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്മാന് ടി.വി.കുഞ്ഞിരാമന് ബിന്നുകള്‍ ഹരിതകര്‍മ്മസേനാംഗങ്ങളെ ഏല്‍പ്പിച്ചു.
അയല്‍കൂട്ടം കണ്‍വീനര്‍ പുത്തലത്ത് രാജീവന് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിദ്ധീഖ് കോറോത്ത്, കണ്ണോത്ത് ദമോദരന്, ഹരിത കര്‍മ്മ സേനാംഗം കെ. നിഷ, ആശാ വര്‍ക്കര്‍ ചന്ദ്രി, കുടുബശ്രീ ഭാരവാഹികളായ പി.സി. ബിജില, ടി. ശ്രീജില, പി. സജില എന്നിവര്‍ സംസാരിച്ചു.