വടകര: കലാ-സാംസ്‌കാരിക-രാഷ്ട്രീയ-സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എസ്.വി.അബ്ദുള്ള അനുസ്മരണ പരിപാടിയും
പുരസ്‌കാര ദാനവും നാളെ (വെള്ളി) നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൗണ്‍ഹാളില്‍ വൈകുന്നേരം നാലിന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പുരസ്‌കാര സമര്‍പണം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഡോ.വി.ഇദ്‌രിസ് (തണല്‍), പി.ടി.കെ.ഷമീര്‍ (കെഎംസിസി) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങും. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എംപി നിര്‍വഹിക്കും. സന്ദീപ് വാരിയര്‍ മുഖ്യാതിഥിയായി സംബന്ധിക്കും. തുടര്‍ന്ന് ഇശല്‍നൈറ്റ് അരങ്ങേറും.
വിവിധ രംഗങ്ങളില്‍ തിളങ്ങിയ എസ്.വി.അബ്ദുള്ള ഓര്‍മയായിട്ട് നാലു വര്‍ഷം പൂര്‍ത്തിയാവുകയാണെന്നും മാധ്യമ സെമിനാര്‍ ഉള്‍പെടെയുള്ള പരിപാടികള്‍ നേരത്തെ സംഘടിപ്പിച്ചതായും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എം.സി.ഇബ്രാഹിം, എം.ടി.അബ്ദുള്‍സലാം, പ്രൊഫ.കെ.കെ.മഹമൂദ്, സുബി അബ്ദുള്ള എന്നിവര്‍
പങ്കെടുത്തു.