എത്താത്തതിനാല്‍ സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പല റേഷന്‍ കടകളിലും നിലവില്‍ സ്റ്റോക്ക് തീര്‍ന്ന അവസ്ഥയാണ്. അരി വാങ്ങാന്‍ എത്തുന്നവര്‍ നിരാശയോടെ മടങ്ങി പോകേണ്ട അവസ്ഥ. ചോറോട് ഉള്‍പ്പെടെയുള്ള പല പഞ്ചായത്തുകളിലും നിലവില്‍ റേഷന്‍ ലഭ്യമല്ല. മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് ഉള്‍പ്പെടെ അരി വിതരണം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.
27 മുതല്‍ റേഷന്‍ വ്യാപാരികളും സമരം പ്രഖ്യാപിച്ചതോടെ പൊതു ജനങ്ങള്‍ ആശങ്കയിലാണ്. കൂലിപ്പണിക്കാരായ സാധാരണക്കാര്‍ക്ക് വലിയ വിലകൊടുത്ത് പുറത്ത് നിന്ന് അരി വാങ്ങേണ്ടിവരുന്നു. ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം റേഷന്‍ കടകള്‍ക്ക് മുന്നില്‍ സമരം നടത്തുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
മണ്ഡലം പ്രസിഡന്റ് അഡ്വ: പി.ടി.കെ. നജ്മല്‍. അധ്യക്ഷത വഹിച്ചു. എ. ഭാസ്‌കരന്‍, ഗംഗാധരന്‍. പി. ബാലകൃഷ്ണന്‍ ചെനേങ്കിയില്‍, പ്രഭാകരന്‍.ഇ, ശിവകുമാര്‍.പി.കെ, മോഹന്‍ദാസ്.കെ.കെ, രാജന്‍ കുഴിച്ചാലില്‍, വിനോദന്‍ കൂടത്തില്‍, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.