ഒരപ്പില്‍ മുക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ നേതാക്കളുടെയും ഗുണഭോക്താക്കളുടെയും സംയുക്ത യോഗം ചേര്‍ന്നു.
റോഡ് പുനരുദ്ധാരണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇരു പഞ്ചായത്തുകളുടെയും ജനപ്രതിനിധികള്‍ അറിയിച്ചു. ചിയ്യൂര് സബ് സ്റ്റേഷനില്‍ നിന്ന് നാദാപുരം ടൗണിലേക്കുള്ള പുതിയ ഫീഡറിനുള്ള ഭൂഗര്‍ഭ കേബിളിന്റെ പ്രവൃത്തി കഴിഞ്ഞാല്‍ റോഡിന്റെ ടാറിങ് ആരംഭിക്കും.
ഗുണഭോക്താക്കളുടെ യോഗം നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. ഇ.കുഞ്ഞാലി അധ്യക്ഷത വഹിച്ചു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി. വിശ്വനാഥന്, വാര്‍ഡ് മെമ്പര്‍ സജിത സുധാകരന്, കെ.കെ. മുഹമ്മദ് ഹാജി, ഇ. ഹാരിസ്, കെ. പി. സുബൈര്‍, കെ.കെ. ഇബ്രാഹിം ഹാജി, റഫീഖ് മുറിച്ചാണ്ടി, റിയാസ് ലൂളി, ഒ.കെ. അബ്ദുല്ല ഹാജി, റഫീഖ് ചുണ്ടയില്‍ എന്നിവര്‍ സംസാരിച്ചു.
ടി .പി.മഹ്റൂഫ് സ്വാഗതവും ചാത്തോത്ത് ഹമീദ് നന്ദിയും പറഞ്ഞു. ഇ.ഹാരിസ് ചെയര്‍മാനും റഫീഖ് മുറിച്ചാണ്ടി കണ്‍വീനറുമായി നിര്‍മാണ കമ്മിറ്റി രൂപവത്കരിച്ചു.