പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ജോനയുടെ പ്രവര്‍ത്തനം മാതൃകയായി. തന്റെ വാര്‍ഡിലെ
ചിലരുടെ ദുരിതങ്ങള്‍ അവരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. പ്രത്യേകിച്ചും ആരും തുണയില്ലാത്ത ആയടത്തില്‍ മീത്തല്‍ ഓമനയുടെ വീടെന്ന സ്വപ്നം. ഇത് യാഥാര്‍ഥ്യമാക്കാന്‍ അവര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചു.
ജോന മെമ്പറുടെ വാഗ്ദാനം ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നു. അതി ദരിദ്ര കുടുംബത്തില്‍പ്പെട്ട ഓമനയെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്വന്തമായൊരു വീട് നിര്‍മിക്കാന്‍ വഴിയൊരുക്കിയത്. സമൂഹത്തിന്റെ അകമഴിഞ്ഞ സഹകരണവും ജോന മെമ്പറുടെ ആത്മാര്‍ഥതയും കൊണ്ട് ആറു ലക്ഷത്തോളം രൂപ ചെലവില്‍ വീട് യാഥാര്‍ഥ്യമായി.
പുതിയ വീടിന്റെ പാലുകാച്ചല്‍ കര്‍മം ജോന മെമ്പറും ഓമനയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ പരിസരവാസികളും സാമൂഹിക പ്രവര്‍ത്തകരും സന്നിഹിതരായി. വീട്ടിലെത്തിയ എല്ലാവരെയും ഓമന സന്തോഷത്തോടെ വരവേറ്റു. കൂടാതെ ലഘു ഭക്ഷണവും
നല്കി. സ്ത്രീസേവനത്തിന്റെ വലിയ മാതൃക സൃഷ്ടിച്ച ജോന മെമ്പറെ ഏവരും അഭിനന്ദിച്ചു.