ചോമ്പാല: കുഞ്ഞിപ്പള്ളി ടൗണില്‍ ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ദേശീയ പാതയില്‍ അടിപ്പാത
അനുവദിക്കണമെന്ന് ചോമ്പാല്‍ കമ്പയിന് സ്പോര്‍ട്സ് ക്ലബ് ആവശ്യപ്പെട്ടു. ഗ്രാമ, ബ്ലോക്ക്, ജില്ല കേരളോല്‍സവ വിജയികള്‍ക്ക് 24 ന് വൈകിട്ട് ഏഴിന് ആദരം നല്‍കും. കുഞ്ഞിപ്പള്ളി നാദവര്ധിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് ഇന്ത്യന്‍ ക്രിക്കറ്റ് എ ടീം ഫീല്‍ഡിങ്ങ് കോച്ച് മസഹര്‍ മൊയ്തു ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ഫിജാസ് അഹ്മദ് സമ്മാനദാനം നിര്‍വഹിക്കും.
ക്ലബ്ബ് യോഗത്തില്‍ പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യഷത വഹിച്ചു. കെ. ജഗന് മോഹന്‍, ബി.കെ റൂഫൈയിദ്, വി.കെ ഷഫീര്‍, പി പി ഷിഹാബുദ്ദീന്, എന്‍ കെ ശ്രീജയന്‍, വി കെ ഇക്ലാസ്, റഹീം മാളിയേക്കല്‍, കെ ഷാനിദ് എന്നിവര്‍ സംസാരിച്ചു