വടകര: പ്രസിദ്ധമായ ഓര്‍ക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം ജനുവരി 26 മുതല്‍ 31 വരെ വിവിധ
പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ചുള്ള ചന്ത ഫിബ്രുവരി അഞ്ച് വരെ ഉണ്ടാവും. 26ന് പകല്‍ 12ന് ഭഗവതിക്കുള്ള കാച്ചി സമര്‍പ്പണം മാവുള്ളതില്‍ അബ്ദുള്ള നിര്‍വഹിക്കും. വൈകിട്ട് ആറരക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് കടത്തനാട് കലാക്ഷേത്ര അക്കാദമി ഓഫ് ആര്‍ട്സ് അവതരിപ്പിക്കുന്ന മെഗാ ഇവന്റ് അരങ്ങേറും. 27ന് വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ആധ്യാത്മിക സദസും തുടര്‍ന്ന് സോപാനം ആര്‍ട്സ് അക്കാദമിയുടെ തരംഗ് 2കെ മെഗാ ഇവന്റും ഉണ്ടാകും. 28ന് രാത്രി ഏഴിന് ആധ്യാത്മിക സദസ്, രാത്രി 9.30 ന് കലാവിരുന്ന്, 29ന് വൈകിട്ട് ആധ്യാത്മിക പ്രഭാഷണം, രാത്രി 9ന് സംഗീത സദസ്, 30ന് രാത്രി ഏഴിന് ആധ്യാത്മിക സദസ്, രാത്രി 9.30ന് ഡാന്‍സ് പ്രോഗ്രാം, 31ന് രാത്രി എട്ടിന് വൈക്കം വിജയലക്ഷ്മി നയിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ നൈറ്റ് എന്നിവയും ഉണ്ടാവും. 87 ലക്ഷം രൂപക്കാണ് ഇത്തവണ ചന്ത ലേലം
പോയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഇ.പ്രഭാകരന് നമ്പ്യാര്‍, കുനിയില്‍ രവീന്ദ്രന്, സി.കെ രാജീവന്, എന്‍ ബാബു, പുതിയെടുത്ത് കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.


വാര്‍ത്താ സമ്മേളനത്തില്‍ ഇ.പ്രഭാകരന് നമ്പ്യാര്‍, കുനിയില്‍ രവീന്ദ്രന്, സി.കെ രാജീവന്, എന്‍ ബാബു, പുതിയെടുത്ത് കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.