കാര്‍ത്തികപ്പള്ളി: നന്മ സാംസ്കാരിക വേദി കാര്‍ത്തികപ്പള്ളിയും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തി. നിരവധി പേര് പരിശോധനക്കെത്തി.
വാര്‍ഡ് മെമ്പര്‍ കെ ദീപ് രാജിന്റെ അധ്യക്ഷതയില്‍ എടച്ചേരി സബ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നേത്ര സംബന്ധമായ രോഗങ്ങളെക്കുറിച്ചും മുന്‍കരുതലുകളെ കുറിച്ചും കോംട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സുജേഷ് ജനങ്ങളുമായി സംവദിച്ചു.
നന്മ ജന:സെക്രട്ടറി റിജേഷ് വികെ സ്വാഗതവും വൈസ് പ്രസി: സജിത്ത് വിസ്ത നന്ദിയും പറഞ്ഞു.