ഇരിങ്ങണ്ണൂര്‍: നാദാപുരം-തലശേരി റൂട്ടിലെ പെരിങ്ങത്തൂര്‍ പാലം അറ്റകുറ്റപണിക്കായി അടച്ചു. അടിയന്തര പ്രവൃത്തി
നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ഒരു മാസത്തേക്ക് നിരോധിച്ചു. ഫെബ്രുവരി 20 വരെ ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് പാലത്തിലേക്ക് പ്രവേശനമില്ല. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മുണ്ടത്തോട് പാലം പാറക്കടവ് വഴിയോ കാഞ്ഞിരക്കടവ് വഴിയോ പോകണമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് പാലം ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
