കക്കട്ട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കന്നട പദ്യത്തിലും തമിഴ് പദ്യത്തിലും എ ഗ്രേഡ്
നേടി നാടിന്റെ അഭിമാനമായി മാറിയ നൈദിക രതീപിനെ മധുകുന്ന് കലാ കായിക വേദി അഭിനന്ദിച്ചു. റിട്ടയേർഡ് നാദാപുരം സബ്. ഇൻസ്പെക്ടർ കെ. ബാബു മൊമെന്റോ നൽകി. എം.ഷിബിൻ അധ്യക്ഷത വഹിച്ചു. ടി. സനീഷ്, വിപിൻ വിശ്വൻ, അശ്വിൻ.എസ്.മോഹൻ എന്നിവർ സംസാരിച്ചു. ടി.വിനോദ് സ്വാഗതം പറഞ്ഞു. സ്നേഹാദരത്തിനു നൈതിക രതീപ് നന്ദി പറഞ്ഞു. ഒന്നാം സമ്മാനം നേടിയ കവിതയും ആലപിച്ചു.