
24 , 28 , 31 വയസ് പ്രായമുള്ളവരെയാണ് ഇന്ന് വിട്ടയ്ക്കുക. പട്ടിക കൈമാറാത്തതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാകില്ലെന്ന്

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ സമാനതകളില്ലാത്ത ആക്രമണമാണ് യുദ്ധത്തിനിടയാക്കിയത്. കര, വ്യോമ, കടല്‍ മാര്‍ഗം ഇസ്രയേലിലേക്കു നുഴഞ്ഞുകയറിയ ഹമാസ് അംഗങ്ങള്‍ 1200-ഓളം പേരെ കൊന്നൊടുക്കി. 251 പേരെ തട്ടിക്കൊണ്ടുപോയി. ഇതിനു തിരിച്ചടിയായി ഇസ്രായേല്‍ നടത്തിയ യുദ്ധം 15 മാസം നീണ്ടു. 360 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഗാസയില്‍ 23 ലക്ഷം പേരാണ് അധിവസിച്ചിരുന്നത്. ഈ നഗരത്തില്‍ ഇസ്രയേല്‍ വിതച്ച നാശം വളരെ ഭീകരമാണ്. ഒന്നു പ്രതിരോധിക്കാന്‍ പോലുമാകാതെ ഗാസ ജനത അനുഭവിച്ച യാതന വാക്കുകള്‍ക്കതീതമാണ്.

വെടിനിര്‍ത്തല്‍ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കും
മൂന്ന് ഘട്ടങ്ങളിലായാകും വെടിനിര്‍ത്തല്‍. ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവര്‍, രോഗികള്‍ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികള്‍ ഒന്നാം ദിവസം മോചിതരാകും. ഏഴാം നാള് നാലു പേരും 14ാം ദിനത്തില്‍ മൂന്നുപേരും പുറത്തെത്തും. 28, 35 ദിവസങ്ങളില്‍ മൂന്നു പേര് വീതം മോചിതരാകും. കരാര്‍ പ്രകാരം അവശേഷിച്ചവര്‍ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേല്‍ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങള്‍ വെടിനിര്‍ത്തലിന്റെ 16ാം നാള് ആരംഭിക്കും.