ഓര്‍ക്കാട്ടേരി: ദേശീയ-സംസ്ഥാന സ്കൂള്‍ കായികമേളകളിലും സംസ്ഥാന സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം എന്നിവയിലും
പങ്കെടുത്ത് നേട്ടം കൊയ്ത ഓര്‍ക്കാട്ടേരി കെകെഎംജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്കി. സ്കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി. രാജന് അധ്യക്ഷനായി. സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് ഹിന്ദിയില്‍ ഡോക്ടറേറ്റ് നേടിയ അധ്യാപകന് ഷിഗേഷ് ജി.എസിനെ ചടങ്ങില്‍ അനുമോദിച്ചു. പ്രിന്‍സിപ്പാള്‍ എന്‍.വി.സീമ, പ്രധാനാധ്യാപിക സീന കെ.എസ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ജയഹരി, സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രന്‍ നരിപ്പറ്റ, ഡോ.ഷിഗേഷ്, ജി.എസ്. മിഴ നിഷാദ്, അനുനന്ദ എന്നിവര്‍ സംസാരിച്ചു.
