കൊയിലാണ്ടി: കെഎസ്ടിഎ (കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്) 34ാം വാര്‍ഷിക സംസ്ഥാന സമ്മേളനം ഫെബ്രുവരി
14,15,16 തീയതികളില്‍ കോഴിക്കോട് നടക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. 20ന് വൈകിട്ട് നാലുമണിക്ക് സൂരജ് ഓഡിറ്റോറിയത്തില്‍ പ്രമുഖ പാര്‍ലമെന്റ് അംഗവും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെമിനാറില്‍ പ്രശസ്ത മാധ്യമപ്രവര്ത്തകന് പി.വി.ജിജോ, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ബീന എന്നിവര്‍ പങ്കെടുക്കും.
ആയിരം പേരെ പങ്കെടുപ്പിക്കാനാണ് സംഘാടകസമിതി തീരുമാനം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അധ്യാപകരും ബഹുജനങ്ങളും കൊയിലാണ്ടിയില്‍ എത്തിച്ചേരും. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ വര്‍ത്തമാനകാലത്ത്
എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും മാധ്യമങ്ങള്‍ക്ക് രാഷ്ട്രത്തിന്റെ പുരോഗതിയില്‍ എന്തു പങ്ക്് വഹിക്കാന്‍ കഴിയും എന്നതും പ്രസക്തമായ വിഷയമാണ്. അതുകൊണ്ടുതന്നെയാണ് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു. കാനത്തില്‍ ജമീല എംഎല്‍എ ചെയര്‍മാനും ഡി.കെ.ബിജു കണ്‍വീനറുമായ 101 അംഗ സംഘാടക സമിതിയാണ് സെമിനാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഡി.കെ.ബിജു, പി.കെ.ഷാജി, ബി.കെ.പ്രവീണ്‍കുമാര്‍, കെ.കെ.ഗോപിനാഥ് സജിത് ജി ആര് എന്നിവര്‍ പങ്കെടുത്തു