
ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നും നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു. വിട്ടയയ്ക്കുന്ന ബന്ദികളുടെ പേരുകൾ ഇന്നു വൈകുന്നേരം ഹമാസ് അറിയിക്കുമെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ പ്രാബല്യത്തിലാകാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഗാസ നിവാസികളും ബന്ദികളുടെ ബന്ധുക്കളും. വെടിനിർത്തലുണ്ടാകുമെന്ന് ബുധനാഴ്ച ഖത്തറും യുഎസും പ്രഖ്യാപനം നടത്തിയശേഷവും ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമ

കരാറിനെ എതിര്‍ത്തും അനുകൂലിച്ചും പ്രകടനം
കരാറിനെ എതിര്‍ത്ത് നൂറുകണക്കിന് തീവ്രവലതുപക്ഷ അനുയായികളും യാഥാസ്ഥിതിക ജൂതന്മാരും രംഗത്തെത്തി. ജറൂസലേമിലെ പ്രധാന റോഡുകള്‍ തടഞ്ഞ ഇവര്‍, ഇസ്രായേല്‍ ഹമാസിന്റെ മുന്നില്‍ കീഴടങ്ങിയെന്ന് മുദ്രാവാക്യം വിളിച്ചു. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം കുറ്റവാളികളായ പലസ്തീനികളെ വിട്ടയക്കുന്നത് ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച ബുധനാഴ്ച മുതലാണ് പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിന്റെ ഓഫീസിനു മുന്നില്‍ ഇവര്‍ പ്രതിഷേധിച്ചത്.
കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ജിവുറ ഫോറം, പലസ്തീന് തടവുകാരെ മോചിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന, ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയുള്ള ടിക് വ ഫോറം തുടങ്ങി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വെടിനിര്‍ത്തല്‍ കരാറില്‍ ആശങ്കയുണ്ടെന്ന് അഭിപ്രായപ്പെട്ട ടിക് വ ഫോറം കരാറില്‍ ഒപ്പിടുന്നതിനു മുമ്പ് ഭാവിയില്‍ കൊല്ലപ്പെടുന്നവരെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ കരാര്‍ ഇസ്രായേലികള്‍ക്ക് ദുരന്തം വരുത്തിവെക്കുമെന്ന് ജിവുറ ഫോറം ചെയര്‍ യെഷോഷുവ ഷാനി മുന്നറിയിപ്പ് നല്കി. ഇസ്രായേലി പതാകകൊണ്ട് പൊതിഞ്ഞ ഡസന്‍ കണക്കിന് പ്രതീകാത്മക ശവപ്പെട്ടികളുമായി പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി
അതേസമയം, ബന്ദികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് തെല്‍അവീവില്‍ ആയിരക്കണക്കിന് പേര് തെരുവിലിറങ്ങി. ബന്ദികളുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനയുടെ നേതൃത്വത്തിലാണ് കരാറിനെ അനുകൂലിച്ച് റാലി നടന്നത്. അവസാന ബന്ദിയെയും മോചിപ്പിക്കുന്നതു വരെ പോരാട്ടം അവസാനിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. കരാര്‍ പ്രഖ്യാപനവും ഒപ്പിടുന്നതൊന്നുമല്ല, എല്ലാ ബന്ദികളും തിരിച്ചെത്തിയാല്‍ മാത്രമേ കുടുംബങ്ങള്‍ക്ക് സന്തോഷവും ആശ്വാസവുമാകൂവെന്ന് സംഘടന പറഞ്ഞു.