അഴിയൂര്‍: കുഞ്ഞിപ്പള്ളി ടൗണില്‍ സഞ്ചാര സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ദേശീയ പാതയില്‍ അടിപ്പാത അനുവദിക്കണമെന്ന് അഴിയൂര്‍ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിനു ജില്ല ഭരണകൂടം ഇടപെടണമെന്ന് യോഗം
അഭ്യര്‍ഥിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യഷത വഹിച്ചു. സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സി.കെ.ബബിത, പി.ബാബുരാജ്, പി.വാസു, കെ.വി.രാജന്, യു.എ.റഹിം, പ്രദീപ് ചോമ്പാല, ടി. ടി.പത്മനാഭന്, മുബാസ് കല്ലേരി എന്നിവര്‍ സംസാരിച്ചു.
