വടകര: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാനശാസ്ത്രകലാജാഥകളുടെ ഭാഗമായ നാടക യാത്രക്ക് തിങ്കളാഴ്ച
വടകരയില്‍ സ്വീകരണം നല്‍കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യ എന്ന ആശയം ശക്തിപ്പെടുത്തുന്നതിനായി ഇത്തവണ ‘ഇന്ത്യാ സ്റ്റോറി’ എന്ന നാടകം പരിഷത്ത് നേതൃത്വത്തില്‍ സംസ്ഥാനത്ത് 200 കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും. ജനാധിപത്യം, മതനിരപേക്ഷത, തുല്യത, സാമൂഹിക നീതി എന്നിവ ഇല്ലാതാവുമ്പോള്‍ നിരാശരാവുകയല്ല മറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് ഓരോരുത്തരുടേയും രാഷ്ട്രീയ ഉത്തരവാദിത്വമെന്ന് പരിഷത്ത് പറയുന്നു.
19ന് അത്തോളിയില്‍ ആദ്യ അവതരണത്തിനു ശേഷമാണ് തിങ്കള്‍ വൈകിട്ട് ആറരക്ക് വടകര നഗരസഭ സാംസ്കാരിക ചത്വരത്തില്‍ നാടകം അവതരിപ്പിക്കുന്നത്. 16 അംഗ സംഘമാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം അവതരിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പി.കെ.സതീശന്, മണലില്‍ മോഹനന്, ടി.ടി.വത്സന്, എന്‍.സി.സജീവന്, കെ.വി.വത്സലന്‍, വി.ടി.സദാനന്ദന് എന്നിവര്‍ പങ്കെടുത്തു.

19ന് അത്തോളിയില്‍ ആദ്യ അവതരണത്തിനു ശേഷമാണ് തിങ്കള്‍ വൈകിട്ട് ആറരക്ക് വടകര നഗരസഭ സാംസ്കാരിക ചത്വരത്തില്‍ നാടകം അവതരിപ്പിക്കുന്നത്. 16 അംഗ സംഘമാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം അവതരിപ്പിക്കുന്നത്.