വടകര: നടക്കുതാഴ പുതിയാപ്പ് മനാറുല്‍ ഹുദ മദ്രസ 75-ാം വാര്‍ഷികാഘോഷവും 35 വര്‍ഷമായി പ്രധാനാധ്യാപകനായി
പ്രവര്‍ത്തിക്കുന്ന പി. യൂസഫ് മുസ്ല്യാര്‍ക്കുള്ള യാത്രയയപ്പും 18-ന് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മനാറുല്‍ ഹുദ മദ്രസയിലെ പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മാക്കൂല്‍ ജുമാമസ്ജിദിനു സമീപം വൈകീട്ട് 4.30നു പരിപാടി ആരംഭിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. റാഷിദ് ഗസ്താലി കൂളിവയല്‍, ആബിദ് ഹുദവി തച്ചണ്ണ, അബ്ദുറസാഖ് ബുസ്താനി, സെയ്ത് മുഹമ്മദ് ഫൈസി, സംയുക്ത മഹല്ല് ഖത്തീബ് സയ്യിദ് ഷാഹിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പൂര്‍വവിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ മഹല്ല് പ്രസിഡന്റ് വി.പി. ഇബ്രാഹിം, സെക്രട്ടറി ടി.കെ.അബ്ദുള്ള, കണ്‍വീനര്‍ റിയാസ് ആരാമം, ട്രഷറര്‍ നൗഫല്‍ മണ്ടോടി എന്നിവര്‍ പങ്കെടുത്തു.
