വടകര: തീവണ്ടിയാത്രകളും അനുഭവവുമായി തയ്യാറാക്കിയ ‘കൂകിപ്പായും തീവണ്ടി ‘എന്ന പുസ്തകത്തിന്റെ പ്രകാശനം ജനുവരി
19ന് വടകരയില്‍ നടക്കും. ടൗണ്‍ ഹാളിന് സമീപത്തെ ഗ്രീന്‍ പാലസില്‍ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങില്‍ കവി വീരാന്‍കുട്ടി ബി.സുരേഷ് ബാബുവിന് പുസ്തകം നല്കി പ്രകാശനം ചെയ്യും. സാഹിത്യകാരന് വി.ആര്.സുധീഷ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കെ.വി.സജയ്, പി.ഹരീന്ദ്രനാഥ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
തീവണ്ടിയെ മുഖ്യ കഥാപാത്രമാക്കി എഴുതിയ ഈ പുസ്തകം വടകരയുടെ സാഹിത്യ ആരാധകര്‍ക്കും പ്രത്യേകിച്ച് റെയില്‍വേ കുടുംബാംഗങ്ങള്‍ക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ പി.കെ.രാമചന്ദ്രനും വത്സലന്‍ കുനിയിലും കൈകോര്‍ത്തു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രമുഖ സാഹിത്യകാരന്മാരായ എം.മുകുന്ദന്, വൈശാഖന്, എം.എന്‍.കാരശ്ശേരി, സുഭാഷ് ചന്ദ്രന്, കെ.വി.സജയ്, ടി.ഡി.രാമകൃഷ്ണന്, പത്മദാസ്, റഫീക്ക് അഹമ്മദ്, കല്‍പ്പറ്റ നാരായണന്, വീരാന്‍കുട്ടി, പി.ഹരീന്ദ്രനാഥ്, വി.ടി.മുരളി എന്നിവരുടെ കഥകളും കവിതകളും ലേഖനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ മഹാനായ എഴുത്തുകാരന്
എം.ടി.വാസുദേവന്‍ നായരുമായി പി.കെ.ശ്രീനിവാസന് നടത്തിയ അഭിമുഖം എംടി യുടെ വിയോഗത്തിനുശേഷം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു എന്ന പ്രത്യേകതയും ഈ ഗ്രന്ഥത്തിനുണ്ട്.