നാദാപുരം: മാഹിയില്‍ നിന്ന് വില്പനക്കായി സ്കൂട്ടറില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് എക്സൈസ്
പിടിയിലായി. തൂണേരി തെയ്യമ്പാടി വീട്ടില്‍ ടി.പി.സുനിലിനെയാണ് (40) നാദാപുരം എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ സി.പി.ചന്ദ്രന് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് 27 കുപ്പി മദ്യം അധികൃതര്‍ പിടികൂടി.
കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എം.എം.ഷൈലേഷ് കുമാര്‍ നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന്
തൂണേരി-വെള്ളൂര്‍ റോഡില്‍ കെഎല്‍ 18 എസി 3547 നമ്പര്‍ സ്കൂട്ടറില്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടിച്ചെടുത്തത്. സ്കൂട്ടര്‍ എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.സനു, എ.പി.ഷിജിന്, പി.വിജേഷ്, എം.അരുണ്‍, പി.ആനന്ദ്, ഇ.വിനയ, ആര്.എസ്.ബബിന്‍
എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.