വട്ടോളി: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ടി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ പതിനാറാം ചരമവാര്‍ഷികം ആചരിച്ചു. ഇതിന്റെ ഭാഗമായി വട്ടോളിയില്‍ അനുസ്മരണ യോഗം നടത്തി. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.പി. കുഞ്ഞിരാമന്‍ പതാക ഉയര്‍ത്തി. ജില്ലാ കൗണ്‍സില്‍ അംഗം റീന സുരേഷ് അനുസ്മരണ
പ്രഭാഷണം നടത്തി. ടി.സുരേന്ദ്രന്‍, ഹരികൃഷ്ണ, എ.സന്തോഷ്, സി.പി.ബാലന്‍, പി.ലയ എന്നിവര്‍ സംസാരിച്ചു.
