സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയുടെയുടെയും ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാര്‍ മൂവി ഫെസ്റ്റിവല്‍ ഏഴാമത് എഡിഷന് ജനുവരി 17,18,19 തിയ്യതികളില്‍ കൊയിലാണ്ടിയില്‍ കൊല്ലം ചിറലേക്ക് വ്യൂ ഓഡിറ്റോറിയത്തില്‍ നടക്കും.
ലോക, ഇന്ത്യന്‍, മലയാളം വിഭാഗങ്ങളിലായി ശ്രദ്ധേയമായ സിനിമകള്‍, ഡോക്യുമെന്ററികള്‍, ഷോര്‍ട് ഫിലിമുകള്‍ എന്നിവ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ സംവിധായകരും നടന്മാരും സാങ്കേതിക വിദഗ്ധരും സാമൂഹ്യ- രാഷ്ട്രീയ നേതാക്കളും ഫെസ്റ്റിവലില്‍ പങ്കെടുക്കും.
പ്രശസ്ത സിനിമാ, മാധ്യമ നിരൂപകന് ഡോ. സി.എസ്. വെങ്കിടേശ്വരനാണ് മലബാര്‍ മൂവി ഫെസ്റ്റിവലിന്റെ ഡയരക്ടര്‍. 17ന് വൈകിട്ട് 6 മണിക്ക് ഷാഫി പറമ്പില്‍ എംപി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ ചെയര്‍പേര്‍സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിക്കും.
പ്രമുഖ നടനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ സുധി കോഴിക്കോട് മുഖ്യാതിഥിയാവും. ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത വിഎക്സ്എഫ് സൂപ്പര്‍വൈസറും ക്രിയേറ്റീവ് ഡയരക്ടറുമായ പി.സി.സനത്ത് മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, സിനിമ,സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
ഫെസ്റ്റിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടകര്‍ പത്രസമ്മേളനത്തിലറിയിച്ചു. 17-ന് രാവിലെ 9.30- ഹോങ്കോങ്ങ് സിനിമയോടെ തുടക്കം.11.25- ആദിത്യ ബേബിയുടെ കാമദേവന് നക്ഷത്രം കണ്ടു (മലയാളം). 1.45- പ്രതാപ് ജോസഫിന്റെ മാവോയിസ്റ്റ്. (മലയാളം).
3.15- മാസ്റ്റര്‍ ക്ലാസ്സ് – സനത്ത്. പി.സി.വിഷയം – ഫ്രെയ്മുകള്‍ക്കപ്പുറം , സിനിമയുടെ മാറുന്ന സാങ്കേതികവിദ്യയും ലാവണ്യാന്തരീക്ഷവും 4.15: സുസ്മേഷ് ചന്ത്രോത്തിന്റെ നളിനകാന്തി (ഡോക്യുമെന്ററി) 6.00: ഫെസ്റ്റിവല്‍ ഉദ്ഘാടനം ഷാഫി പറമ്പില്‍ എംപി, നടന് സുധി കോഴിക്കോട് മുഖ്യാതിഥിയാവും. പി. സി.സനത്ത് മുഖ്യ പ്രഭാഷണം നടത്തും.
7.00: ഉദ്ഘാടന ചിത്രം – വി.സി. അഭിലാഷിന്റെ പാന്‍ ഇന്ത്യന്‍ സ്റ്റോറി (മലയാളം). 8.30: എം.ടി.യുടെ നിര്‍മ്മാല്യം, (മലയാളം). 18-ന് 9.30- തെരഞ്ഞെടുത്ത ഹ്രസ്വ ചിത്രങ്ങള്‍.11.30: ബിന്ദു സാജന്, അഭിജിത് നാരായണന് എന്നിവരുടെ സ്വാമി ആനന്ദ തീര്‍ത്ഥന്‍: നിഷേധിയുടെ ആത്മശക്തി (ഡോക്യുമെന്ററി). 1.45- അഭിജിത് മജുംദാറിന്റെ ബോഡി (ഹിന്ദി). 4.15 – ഓപ്പണ്‍ ഫോറം. വിഷയം: ഹ്രസ്വ ചിത്ര ങ്ങളും ലാവണ്യ പരീക്ഷണ ങ്ങളും. 5.15 – പി. അജിത് കുമാറിന്റെ ജലമുദ്ര (ഡോക്യുമെന്റ റി). 6.40- റഹ്മാന് ബ്രദേര്സിന്റെ വാസന്തി, (മലയാളം). 8.40: ഹോങ്കോങ്ങ് സിനിമ 19-ന് 9.30- ഡോണ്‍ പാലത്തറയുടെ 1956 മധ്യ തിരുവിതാംകൂര്‍ (ഡാേക്യുമെ ന്ററി). 11.45- ഋത്വിക് ഘട്ടകിന്റെ മേഘെ ധാക്കാ താരാ (ബംഗാളി).
2.30- ജയന് മാങ്ങാടിന്റെ ചെലവൂര്‍ വേണു: ജീവിതം, കാലം (ഡോക്യുമെന്ററി). 3.40 – റഹ്മാന് ബ്രദേര്സിന്റെ ചവിട്ട് (മലയാളം).
ആറിന് സമാപന സമ്മേളനം ഉദ്ഘാടനം കാനത്തില്‍ ജമീല എംഎല്‍എ, ഏഴിന് – ശ്യാം ബെനഗലിന്റെ നിശാന്ത് (ഹിന്ദി) എന്നിവയോടെ ഫെസ്റ്റിവല്‍ സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് അഡ്വ. കെ. സത്യന്, ജനറൽ കണ്‍വീനര്‍ യു. ഉണ്ണികൃഷ്ണന്, ഇ.കെ. അജിത്ത്, എന്‍.ഇ.ഹരികുമാര്‍ അഡ്വ. കെ. അശോകന്, കെ.വി. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.