നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ യുവകവികള്‍ക്കും ആസ്വാദകര്‍ക്കുമായി സംവാദങ്ങളും അവതരണങ്ങളുമായി ഒരു പകല്‍ നീണ്ടു നില്ക്കുന്ന പരിപാടി നടക്കും.
കോളജുകളിലെ യുവകവികള്‍ക്കായി ഒരുക്കുന്ന ജില്ലാതല കാവ്യോത്സവം കവിതാ ശില്പശാല രാവിലെ 9.30 മുതല്‍ മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് നടക്കുക. ഇരുപത് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. അറുപതോളം പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. താല്പര്യമുള്ളവര്ക്ക് ഇനിയും അവസരമുണ്ട്.
ജില്ലയിലെ യുവ കവികള്‍ നീരീക്ഷകരായും പങ്കെടുക്കുന്ന പരിപാടി ഡോ. കെ.പി.മോഹനന് ഉദ്ഘാടനം ചെയ്യും. കവി വീരാന്‍കുട്ടി അധ്യക്ഷനാവും. കവിത-അതിര്‍ത്തികള്‍, ആകാശങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഒ.പി. സുരേഷ്, സോമന് കടലൂര്‍, രാജേന്ദ്രന് എടത്തുംകര, നിഷി ജോര്‍ജ്, വിമീഷ് മണിയൂര്‍ എന്നിവര്‍ പങ്കെടുക്കും.
രാവിലെ 11.45 ന് കവിതയുടെ നടന മുദ്രകള്‍ എന്ന വിഷയം കെ വി സജയ് അവതരിപ്പിക്കും. 12.15ന് ‘പുതുവഴി നീ വെട്ടുന്നാകില്‍’ എന്ന വിഷയത്തില്‍ സുകുമാരന്‍ ചാലിഗദ്ദ, ദുര്‍ഗാപ്രസാദ്, ധന്യ വേങ്ങച്ചേരി, ഡോ. കെ.എം. ഭരതന് എന്നിവര്‍ സംവദിക്കും. പകല്‍ രണ്ടിന് കവിതയെ പാട്ടിലാക്കുമ്പോള്‍ എന്ന വിഷയത്തിലുള്ള സംവാദത്തില്‍ അജിഷ് ദാസന്, നിധീഷ് നടേരി, വൈശാഖ് സുഗുണന്, നന്ദന് മുള്ളമ്പത്ത് എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ശില്പശാലയിലെ കവികളുടെ കവിതാവതരണവും ചര്‍ച്ചയും നടക്കും. കവിതകളുടെയും നാടന്‍ പാട്ടുകളുടെയും അവതരണവും കവിതാ പുസ്തങ്ങളുടെ പ്രദര്‍ശനവും ഉണ്ടാവും. വാര്‍ത്താ സമ്മേളനത്തില്‍ സാഹിത്യവേദി പ്രസിഡന്റ് കൂടിയായ കവി വീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി പുറന്തോടത്ത് ഗംഗാധരന്, ടി.കെ.വിജയരാഘവന്, പി.പി.രാജന് എന്നിവര്‍ പങ്കെടുത്തു.