യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്ത് വരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കൊലപാതകികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഓര്‍ക്കാട്ടേരിയില്‍ ഏറാമല മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പണിത ഉമ്മന്‍ചാണ്ടി ഭവന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും ഭരണം തികഞ്ഞ പരാജയമാണ്. ജനങ്ങളെ വെല്ലുവിളിച്ചാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നീതിന്യായ വ്യവസ്ഥ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അത് പാലിക്കുന്നില്ല.
അക്രമികളെ സഹായിക്കാന്‍ ഖജനാവിലെ പണം ദുരുപയോഗം ചെയ്യുകയാണ്. മോദിയെ സന്തോഷിപ്പിക്കാന്‍ ഭൂരിപക്ഷ വര്‍ഗീയതക്ക് കുട പിടുക്കുക യാണ്. കേളത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു ആദ്യത്തേതെങ്കില്‍ അവസാനത്തേതും അതായാരിക്കുമെന്നും സതീശന്‍ പറഞ്ഞു. ബംഗാളിലെ അതേ അനുഭവം കേരളത്തിലുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സന്ദീപ് വാര്യര്‍ മുഖ്യ പ്രഭാഷണം നടത്തി. പാറക്കല്‍ അബ്ദുല്ല, എന്‍. വേണു, കെ. പ്രവീണ്‍കുമാര്‍ എന്നിവർ പ്രസംഗിച്ചു.