ആയഞ്ചേരി: സ്പോര്‍ടിനസ് സ്പോര്‍ട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 18ന് ശനിയാഴ്ച
ആയഞ്ചേരിയിലെ ഓറിയണ്‍ സ്പോര്‍ട്സ് ഹബില്‍ നടക്കും. പ്രാദേശികം ഉള്‍പെടെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം രാത്രി ഏഴിന് ആയഞ്ചേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് എന്‍.അബ്ദുല്‍ ഹമീദ് നിര്‍വഹിക്കും. ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, ട്രോഫി എന്നിവ സമ്മാനമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റിനൊപ്പം നടക്കുന്ന ലക്കിഡ്രോ ജേതാക്കളുടെ പേര് രാത്രി ഒമ്പതു മണിക്ക് പ്രഖ്യാപിക്കും. മുഴുവന്‍ കായികപ്രേമികളേയും മത്സരത്തിലേക്ക് സംഘാടകര്‍ ക്ഷണിച്ചു.