കിടപ്പിലായ രോഗികളുടെ കുടുംബ സംഗമം നടത്തി. കുറ്റ്യാടി ഗ്രീൻ വാലിയിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡണ്ട് കെ.സി ബാബു ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ സുമ മലയിൽ അധ്യക്ഷത വഹിച്ചു. ഡോ. ശ്രുതി, ഡോ. നിഖില എന്നിവർ ക്ലാസ്
എടുത്തു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം.സി. മൊയ്തു, ഇ.പി. സലീം, പി.എം. കുമാരൻ, കെ.സി. സിത്താര, പി.പി.ചന്ദ്രൻ, തായന ബാലാമണി, സി. പി. ഫാത്തിമ, പി. സൂപ്പി, ബീന കോട്ടേമ്മൽ, പാലിയേറ്റീവ് പ്രവർത്തകരായ ടി.പി. കാസിം, ഒ.കെ. റിയാസ്, പി. കൃഷ്ണൻ, പി.പി. ബാബു, ജെ.എച്ച്.ഐ. നന്ദകുമാർ, സീമ എന്നിവർ പ്രസംഗിച്ചു. മഹേഷ് എടച്ചേരിയും ബബീഷ് പേരാമ്പ്രയും കലാവിരുന്നിന് നേതൃത്വം നൽകി.