വളയം: ഗവ. ഐടിഐ കെട്ടിടം പണി പൂര്‍ത്തിയായതോടെ പ്രവര്‍ത്തനം ഇതിലേക്ക് മാറ്റുന്നതിനുള്ള നീക്കം തുടങ്ങി.
വളയം ടൗണില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെയായി ചെക്കോറ്റയില്‍ വളയം ഗ്രാമ പഞ്ചായത്ത് വാങ്ങി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച എട്ടരകോടി രൂപ ചെലവില്‍ മനോഹരമായ ബഹുനിലകെട്ടിടം പണിതിരിക്കുന്നത്. പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിനായിരുന്നു നിര്‍മാണചുമതല.
വളയം ടൗണിലെ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്നു പുതിയ കെട്ടിടത്തിലേക്ക് ഐടിഐ മാറുന്നതോടെ നിലവിലുള്ള സിവില്‍, ഇക്ട്രിക്കല്‍ ട്രേഡുകള്‍ക്ക് പുറമെ പുതിയ ട്രേഡുകള്‍ കൂടി തുടങ്ങാന്‍ സാധിക്കും. ഇത് മലയോര മേഖലയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലക്ക് ശക്തിപകരും.
ഐടിഐ കെട്ടിടം ഉദ്ഘാടനം, റോഡ് നിര്‍മാണം, വൈദ്യുതി എച്ച്ടി ലൈന്‍, ട്രാന്‍ഫോമര്‍ സ്ഥാപിക്കല്‍, കുടിവെള്ള
കിണര്‍നിര്‍മാണം എന്നിവയെ കുറിച്ച് ആലോചിക്കാന്‍ ഐടിഐയില്‍ വിപുലമായ യോഗം ചേര്‍ന്നു. ഇ.കെ.വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് അധ്യക്ഷത വഹിച്ചു. പി.പി.ചാത്തു, പ്രിന്‍സിപ്പള്‍ പ്രസാദ്, കെ.എന്‍.ദാമോദരന്‍, പി.കെ.ശങ്കരന്‍, സി.എച്ച് ശങ്കരന്‍, കെ.ടി.കുഞ്ഞിക്കണ്ണന്‍, സി.വി.കുഞ്ഞമ്മദ്, പി ടി എ പ്രസിഡന്റ് സുനില്‍കുമാര്‍, ജനപ്രതിനിധികള്‍, തൊഴില്‍ നൈപുണ്യം, പൊതുമരാമത്ത്, വൈദ്യുതി, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.