വടകര: ക്രിയ യോഗ ഗുരുവായ മുടപ്പിലാവില്‍ സ്വദേശി കരുവോത്ത് വിജയനെ കുറിച്ച് റഷ്യക്കാരി ശിഷ്യ ടാറ്റിയാന പറ്റാഷോവ
രചിച്ച ഗ്രന്ഥത്തിന്റെ മലയാളം, ഇംഗ്ലീഷ് മൊഴിമാറ്റം പ്രകാശനം 19 ന് വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അന്ന് വൈകീട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്.രാധാകൃഷ്ണന് പരിപാടിയുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിര്‍വ്വഹിക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം പ്രധാന പൂജാരി കെ എന്‍ സുബ്രഹ്മണ്യ അഡിഗ, ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മദ്രാസ് ഐഐടി പ്രൊഫസര്‍ ശ്രീകുമാര്‍ നെല്ലിക്കാപ്പള്ളി, പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫര്‍ എന്‍.എ.നസീര്‍, മുന്‍ ലോക കരാട്ടെ ചാമ്പ്യന്‍ മലേഷ്യന്‍ രഘു, പുസ്തകം റഷ്യന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ സ്വറ്റ്ലാന ഡൊസേവിച്ച് എന്നിവര്‍ പങ്കെടുക്കും. ക്രിയായോഗയെ കുറിച്ച് ആഴമേറിയ
അവഗാഹമുള്ള ആളാണ് മുടപ്പിലാവില്‍ കരുവോത്ത് വിജയന്.
വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ കെ.വി.ജിനചന്ദ്രന്, സീറോ ബാബു, ജയചന്ദ്രന് കെ, അജിത്ത് കുമാര്‍ എ കെ എന്നിവര്‍ പങ്കെടുത്തു.