മണിയൂർ: അധ്യാപകരും സർക്കാർ ജീവനക്കാരും 22ന് നടത്തുന്ന പൊതുപണിമുടക്ക്
വിജയിപ്പിക്കുമെന്ന് കെപിഎസ്ടിഎ വടകര ഉപജില്ലാ സമ്മേളനം പ്രഖ്യാപിച്ചു. മണിയൂർ പ്രിയദർശിനി ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന സമ്മേളനം പാലയാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.കെ.ഹമീദ് ഉദ്ഘാടനം ചെയ്തു.
വി കെ നൗഫൽ അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് മുഖ്യപ്രഭാഷണം നടത്തി. സുധീഷ് വള്ളിൽ, പി.പി. രാജേഷ്, സുരേഷ് കുമാർ, ജിതിൻ റാം, ലേഖ എന്നിവർ സംസാരിച്ചു.
ഉപജില്ലാ ഭാരവാഹികളായി മുഹമ്മദ് വാഹിദ് (പ്രസിഡൻറ്), വി.കെ. നൗഫൽ (സെക്രട്ടറി), കെ. സുരേഷ് ബാബു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.