കുറ്റ്യാടി: ഉരുൾപൊട്ടൽ ദുരന്തത്തെ ശബ്ദ വ്യത്യാസങ്ങളിലൂടെ പുനരാവിഷ്കരിച്ച് സംസ്ഥാന
സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ എ – ഗ്രേഡ് നേടിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഊരത്ത് വലിയ വീട്ടിൽ അൻജിത്തിനെ മേഖല കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.
വലിയ വീട്ടിൽ സജിത്ത് – ശ്രീജ ദമ്പതികളുടെ മകനാണ് അൻജിത്ത്. ബ്ലോക്ക് പ്രസിഡൻറ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. പി.പി.ദിനേശൻ അധ്യക്ഷത വഹിച്ചു. സി.കെ.രാമചന്ദ്രൻ, പി.പി.ശശികുമാർ , വി.എം. മഹേഷ്, എൻ.കെ.ദാസൻ, പി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.