കൊച്ചി: ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് കേരള ഹൈക്കോടതി. ഉത്തരവ്
വൈകിട്ട് മൂന്നരയോടെ പുറത്ത് വരും. നടി ഹണിറോസ് നല്കിയ ലൈംഗാധിക്ഷേപ പരാതിയിലാണ് ജാമ്യം. അതേസമയം ദ്വയാര്‍ഥം അല്ലാതെ എന്താണ് ബോബി പറഞ്ഞതെന്ന് കോടതി ചോദിച്ചു.
ഇത്തരം പരാമര്‍ശം നടത്തിയാലുള്ള പ്രത്യാഘാതം ജനം മനസിലാക്കണമെന്നും കോടതി. അതേസമയം സ്ഥിരമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ് ബോബിയെന്നും സമൂഹത്തിന് പാഠമാകുന്ന തീരുമാനമുണ്ടാകണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.