കൊയിലാണ്ടി: കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് സര്‍വേയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഉള്ളിയേരിയ മുണ്ടോത്ത് ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസിലെ ഹെഡ് സര്‍വേയര്‍ എന്‍.കെ.മുഹമ്മദ് ആണ് പിടിയിലായത്. പരാതിക്കാരന് അനുകൂലമായ രീതിയില്‍ തീരുമാനമെടുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. 5 ഏക്കര്‍ 45 സെന്റ് ഭൂമി റിസര്‍വെ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പരാതിക്കാരനില്‍ നിന്നു പതിനായിരം രൂപ വാങ്ങുന്ന വേളയില്‍ വിജിലന്‍സ് സംഘം പിടികൂടുകയുമായിരുന്നു.
പരാതിക്കാരന് പണം നല്‍കാമെന്ന് സമ്മതിച്ചതിനു പിന്നാലെ ഇദ്ദേഹം വിജിലന്‍സിനെ അറിയിക്കുകയും വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം ഉള്ളിയേരിയില്‍ എത്തി പണം കൈമാറുന്നതിനിടെയാണ് സര്‍വേയര്‍ പിടിയിലായത്.