ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ കന്നുകാലികൾക്കും മറ്റു വളർത്ത് മൃഗങ്ങൾക്കു൦ ചികിത്സ നൽകുന്നതിന് വേണ്ട സൗകര്യങ്ങൾ ഒന്നും തന്നെ നിലവിലില്ല. ജീവനക്കാർക്ക് പ്രാഥമിക കൃത്യ൦ നി൪വഹിക്കുന്നതിനു പോലും സൗകര്യമില്ല. സ്വന്തം കെട്ടിടം എന്ന ആവശ്യത്തിന് ഉടൻ പരിഹാരം കാണണമെന്ന്സമ്മേളനം ആവശ്യപ്പെട്ടു.
മുക്കാളി, നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനുകളിൽ കോവിഡിന് മു൯പ് നിർത്തിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക, മടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന അംഗം കെ.ഇ.കുമാര൯ പതാക ഉയർത്തി. അഡ്വ. ദേവരാജന്റെ അധ്യക്ഷതയിൽ ഒഞ്ചിയം ലോക്കൽ സെക്രട്ടറി വി. പി. രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോയിറ്റോടി ഗ൦ഗാധരകുറുപ്പ്, കുമാരൻ മടപ്പള്ളി, രജിത് കുമാ൪. കെ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി എ൯. ബാലൻ സ്വാഗതം ആശ൦സിച്ച് പ്രവ൪ത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കു൦, രാഷ്ട്രീയ റിപ്പോ൪ട്ടി൦ങ്ങ് ജില്ല നി൪വ്വാഹക സമിതി അ൦ഗ൦ പി. സുരേഷ് ബാബുവു൦ അവതരിപ്പിച്ചു. ചർച്ചയിൽ സന്തോഷ് കുമാ൪, സതീശ൯, അനിൽ ബാബു, കുട്ടികൃഷ്ണൻ, സതീഷ്, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ആ൪.കെ. രാജ൯ നന്ദി പറഞ്ഞു. ഭാരവാഹികളായി എ൯. ബാലൻ സെക്രട്ടറിയായും സതീശനെ അസിസ്റ്റന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.