വടകര: പിആര്‍ഡിയില്‍ സാംസ്കാരിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടറും കേരള ഫോക് ലോര്‍ അക്കാദമിയുടെ പ്രഥമ
സെക്രട്ടറിയുമായിരുന്ന ടി.കെ.വിജയരാഘവന് ജന്മനാടിന്റെ ആദരം. കൈനാട്ടി റസിഡന്‍സ് അസോസിയേഷനാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.
ദീര്‍ഘകാലമായി സാംസ്കാരിക രംഗത്ത് നിറഞ്ഞുനില്ക്കുന്ന ടി.കെ.വിജയരാഘവന് കേരള ചലച്ചിത്ര അക്കാദമിക്ക് വേണ്ടി കെ.ടി മുഹമ്മദിനെ കുറിച്ച് ‘ഒരു ദീപസ്തംഭം പോലെ’ എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. 1982 ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ കേരളത്തിന്റെ ചുമതലയുള്ള മുഖ്യ കള്‍ച്ചറല്‍ ഓഫീസര്‍ ആയിരുന്നു ടി.കെ.വിജയരാഘവന്. കലാ-സാഹിത്യ-സംസ്കാരിക-രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ടി.കെ
വിജയരാഘവന് റസിഡന്‍സ് അസോസിയേഷന് ആദരവ് സംഘടിപ്പിച്ചത്. അസോസിയേഷന് വാര്‍ഷികാഘോഷവും ആദരവും കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ:കെ.എം ഭരതന് മുഖ്യപ്രഭാഷണം നടത്തി. റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് പ്രമീള.സി, സെക്രട്ടറി ശോഭന എം.കെ, ട്രഷറര്‍ ശശിധരന് പി. ടി, സി.നിജിന്‍, പി.കെ.കുമാരന്, പത്മനാഭന്. സി, അബ്ദുള്‍ അസീസ് കോറോത്ത്, രജില്‍.ഇ എന്നിവര്‍ സംസാരിച്ചു