വടകര: ഒഞ്ചിയം ഗ്രാമ പഞ്ചായത്തില്‍ എല്‍എസ്എസ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്കു പരിശീലനം ആരംഭിച്ചു. പഞ്ചായത്തിന്റെ പ്രതിഭാ പോഷണം പദ്ധതിയുടെ ഭാഗമായാണ് ‘ഉയരാം പറക്കാം ‘ എന്ന പേരില്‍ എല്‍എസ്എസ് പരിശീലനം. ഇതിന്റെ ഉദ്ഘാടനം മടപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് പി.ശ്രീജിത്ത് നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി കണ്‍വീനര്‍ യു.എം.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രമോദ് എം എന്‍, ശ്രുതി.ആര് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ മനോജ്, നിഖില എന്നിവര്‍ ആദ്യ ദിവസം ക്ലാസെടുത്തു.
