കൊയിലാണ്ടി: കലയുടെയും നൃത്തങ്ങളുടെയും സങ്കേതമായ ക്ഷേത്രങ്ങളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി
ഉയര്‍ത്തുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്.മുരളി പറഞ്ഞു. ഡയാലിസിസ് അടക്കമുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മലബാറിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പിഷാരികാവ് ക്ഷേത്ര കലാ അക്കാദമി സംഘടിപ്പിച്ച തിരുവാതിര രാവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പിഷാരികാവ് ദേവസ്വം ചെയര്മാന് ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി.ബിജു, ഗായിക വിഷ്ണുമായ, സി.ഉണ്ണിക്കൃഷ്ണന്, അസി.കമ്മീഷണര്‍ കെ.കെ. പ്രമോദ് കുമാര്‍, ദേവസ്വം മാനേജര്‍ വി.പി.ഭാസ്കരന് എന്നിവര്‍
സംസാരിച്ചു. ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഇ. അപ്പുക്കുട്ടി നായര്‍, പി.പി.രാധാകൃഷ്ണന്, പി.ബാലന് നായര്‍, ടി.ശ്രീപുത്രന്‍, എം.ബാലകൃഷ്ണന്, മേല്‍ശാന്തി എം.നാരായണന് മൂസ്സത്, കെ.കെ.രാകേഷ്, ടി.സി. അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായി. തിരുവാതിരക്കളിയില്‍ സംസ്ഥാന ഫോക്ലോര് അവാര്‍ഡ് നേടിയ സുവര്‍ണ ചന്ദ്രോത്തിനെ പരിപാടിയില്‍ ആദരിച്ചു. ജില്ലക്കകത്തും പുറത്തും നിന്നായി 31 ടീമുകളാണ് തിരുവാതിര രാവില്‍ പങ്കെടുക്കുന്നത്.

