കുറ്റ്യാടി: ജാനകിക്കാടിനടുത്ത് ചവറാമുഴി പുഴയില്‍ പറമ്പില്‍ ഭാഗത്ത് വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പെരിന്തല്‍മണ്ണ മൗലാനാ കോളജ് ഓഫ് ഫാര്‍മസിയിലെ ഒന്നാം വര്‍ഷ ഡിഫാം വിദ്യാര്‍ഥി ഒറ്റപ്പാലം പുത്തൂര്കളം ഷാജി മോന്റെ മകന് നിവേദാണ് (18) മരിച്ചത്.
കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ അഞ്ച് വിദ്യാര്‍ഥികള്‍ ഇന്ന് വൈകിട്ട് അഞ്ചരയോടെ പുഴയില്‍ കുളിക്കുന്നതിനിടയിലായിരുന്നു അപകടം. നിവേദിനെ കരക്കെത്തിച്ച നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതശരീരം കുറ്റ്യാടി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.