Sunday, May 4, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

വടകര മുനിസിപ്പല്‍ ലൈബ്രറി കെട്ടിടം അപകടാവസ്ഥയില്‍; വായന തേടി പോകാന്‍ പലര്‍ക്കും പേടി

January 11, 2025
in സാംസ്‌കാരികം
A A
വടകര മുനിസിപ്പല്‍ ലൈബ്രറി കെട്ടിടം അപകടാവസ്ഥയില്‍; വായന തേടി പോകാന്‍ പലര്‍ക്കും പേടി
Share on FacebookShare on Twitter

വടകര: നഗരഹൃദയഭാഗത്തെ മുനിസിപ്പല്‍ ലൈബ്രറി കെട്ടിടം അപകടാവസ്ഥയില്‍. സീലിംഗ് അടര്‍ന്നുവീഴുന്ന കെട്ടിടത്തിലെ കോണ്‍ക്രീറ്റ് കമ്പികള്‍ പുറത്തു കാണാം. കാലപ്പഴക്കം കാരണം പല ഭാഗങ്ങളും ജീര്‍ണിച്ചിട്ടുണ്ട്. മഴപെയ്യുന്ന നേരത്ത് പലയിടത്തും ചുമര്‍ നനയുന്നുമുണ്ട്.
അഞ്ചുവിളക്ക് ജംഗ്ഷനും കോടതിക്കും സമീപത്ത് സിഎന്‍സി തിയേറ്ററിലേക്ക് പോകുന്ന റോഡിന്റെ എതിര്‍വശത്താണ് ലൈബ്രറി കെട്ടിടം സ്ഥിതി ചെയ്യുന്നത്. സദാസമയം ആളുകളും വാഹനങ്ങളും പോകുന്ന റോഡരികിലെ ഈ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ അവസ്ഥ കാണുമ്പോള്‍ വല്ല അപകടവും സംഭവിക്കുമോ എന്ന ഭീതി ഉയരുകയാണ്.
ഒരുകാലത്ത് ഒട്ടേറെ പേര്‍ വായിക്കാനും പുസ്തകങ്ങള്‍ എടുക്കാനും മുനിസിപ്പല്‍ ലൈബ്രറി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ലൈബ്രറിയിലേക്ക് ചെല്ലാന്‍ തന്നെ പേടിയാകുന്ന സ്ഥിതി. താഴത്തെ നില മുതല്‍ പൊടിയും ചിലന്തിവലയും നിറഞ്ഞിട്ടുണ്ട്. ഇലക്ട്രിക് സ്വിച്ചുകള്‍ ഉള്‍പ്പെടെ അപകടാവസ്ഥയിലാണ്. ലൈബ്രറിയിലെ ഫാനുകളില്‍ ചിലത് പ്രവര്‍ത്തിക്കുന്നുമില്ല.
ഇങ്ങനെയൊരു സ്ഥലത്തിരുന്നു വായിക്കാനും പുസ്തകങ്ങള്‍ എടുക്കാനും വായനക്കാര്‍ മടിക്കുന്നു. സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ നിലവിലെ കെട്ടിടം പുതുക്കിപ്പണിയുകയോ ചെയ്യുകയാണെങ്കില്‍ കൂടുതല്‍ പേര്‍ക്ക് ലൈബ്രറിയുടെ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന അഭിപ്രായം ശക്തമാണ്. പുതിയ പുസ്തകങ്ങള്‍ ഇവിടെ ലഭ്യമല്ലെന്ന പരാതിയുമുണ്ട്. എത്രയും പെട്ടെന്ന് ഇതിനെല്ലാം പരിഹാരം ഉണ്ടാകണമെന്നാണ് വായനക്കാരുടെ ആവശ്യം.
ലൈബ്രറി കെട്ടിടത്തിന്റെ അവസ്ഥ കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തില്‍ ചര്‍ച്ചയായിരുന്നു. വായനക്കാര്‍ കയറാന്‍ മടിക്കുന്ന ഭാര്‍ഗവീനിലയം പോലെയായി ലൈബ്രറി കെട്ടിടം മാറിയെന്നാണ് യോഗത്തില്‍ പരാതി ഉയര്‍ന്നത്. മേല്‍ക്കൂരയില്‍ നിന്നു കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നിലംപതിച്ച് ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥ. ഒരു കാലത്ത് വടകരയുടെ വായനാകേന്ദ്രമായ മുനിസിപ്പല്‍ ലൈബ്രറിയുടെ ജീര്‍ണാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു.

RECOMMENDED NEWS

സിപിഎം ജില്ലാ സമ്മേളനം: പണിക്കോട്ടിയില്‍ നാളെ വോളി മേള

4 months ago

തൃക്കാര്‍ത്തിക ദീപം തെളിയിക്കല്‍ വെള്ളിയാഴ്ച

5 months ago

വട്ടോളി കേളം തറമ്മല്‍ ദേവി അന്തരിച്ചു

4 months ago

താഴെപ്പള്ളി ഭാഗം ജെബി സ്‌കൂളില്‍ ‘കലപില’ ക്യാമ്പ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal